Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായ വളർച്ച കൂടി; നാണ്യപ്പെരുപ്പം കുറഞ്ഞു

growth

ന്യൂഡൽഹി ∙ സാമ്പത്തിക മേഖലയ്ക്ക് ആശ്വസിക്കാം. വ്യവസായ വളർച്ച മെച്ചപ്പെട്ടു, നാണ്യപ്പെരുപ്പം കുറഞ്ഞു. ഓഹരി വിപണിയും തിരിച്ചുകയറി. രാജ്യത്തെ വ്യാവസായികോൽപാദന വളർച്ചയിൽ നേട്ടം. 2017 ഡിസംബറിൽ 7.1% വളർച്ച നേടി. ഉൽപാദന രംഗം കൈവരിച്ച നേട്ടമാണ് കാരണം. 2016 ഡിസംബറിൽ 2.4% വളർച്ച മാത്രമാണ് കൈവരിച്ചത്.

വ്യവസായ ഉൽപാദന സൂചിക കണക്കാക്കുന്നതിൽ 77.63% പങ്ക് വഹിക്കുന്ന ഉൽപാദനരംഗം 8.4% വളർച്ചയാണ് രേഖപ്പെടുത്തിയത്. 2016 ഡിസംബറിൽ ഇത് 0.6 ശതമാനം മാത്രമായിരുന്നു. മൂലധന ഉൽപന്ന വിഭാഗം നേടിയത് 16.4% വളർച്ച. ഉപഭോക്തൃ ഉൽപന്ന രംഗം 16.5% വളർച്ചയും നേടി. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ജനുവരിയിൽ 5.07 ശതമാനത്തിലെത്തി. പച്ചക്കറി, പഴവർഗങ്ങൾ എന്നിവയുടെ വില കുറഞ്ഞതാണ് കാരണം. ഡിസംബറിൽ നാണ്യപ്പെരുപ്പം 17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു; 5.21% പച്ചക്കറി വിലക്കയറ്റം 26.97 ശതമാനമായി കുറഞ്ഞു. ഡിസംബറിൽ ഇത് 29.13 ശതമാനമായിരുന്നു.