Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാണ്യപ്പെരുപ്പം നാല് വർഷത്തെ ഉയർന്ന തലത്തിൽ

INDIA-ECONOMY-TAXATION

ന്യൂഡൽഹി ∙ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ജൂണിൽ നാലു വർഷത്തെ ഉയർന്ന നിലവാരത്തിലെത്തി; 5.77%. പഴം, പച്ചക്കറി, ഇന്ധന വിലക്കയറ്റവും, ആർബിഐ പലിശനിരക്ക് ഇനിയും കൂട്ടുമെന്ന ആശങ്കയുമാണ് കാരണം. 2013 ഡിസംബറിൽ നിരക്ക് 5.9 ശതമാനമായിരുന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ജൂണിൽ അഞ്ച് ശതമാനത്തിൽ എത്തിയിരുന്നു. അഞ്ച് മാസത്തെ ഉയർന്ന നിലവാരം 

നാണ്യപ്പെരുപ്പം നാലു ശതമാനത്തിൽ നിലനിർത്താനാവുമെന്ന കണക്കുകൂട്ടലിലാണ് ആർബിഐ. പച്ചക്കറി വിലക്കയറ്റം 8.12 ശതമാനത്തിലെത്തി. മേയിൽ ഇത് 2.51% ആയിരുന്നു. ഇന്ധന വിലക്കയറ്റം 16.18%, ഉരുളക്കിഴങ്ങ് 99.02%, സവാള 18.25%. ഏപ്രിലിലെ നാണ്യപ്പെരുപ്പം 3.62 ശതമാനമാക്കി പരിഷ്കരിച്ചു.