Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലക്കയറ്റം കുറഞ്ഞു; നാലു മാസത്തെ ഏറ്റവും താഴ്ന്ന തലത്തിൽ

inflation

ന്യൂഡൽഹി ∙ മൊത്തവിലകൾ ആധാരമാക്കിയുള്ള വിലക്കയറ്റത്തോത് നാലു മാസത്തെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. 4.53% ആണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയ വാർഷിക വർധന. ഇന്ധന വില ഉയർന്നത് സൂചികയിൽ പ്രതിഫലിച്ചെങ്കിലും, ഭക്ഷ്യസാധന വില മുൻകൊല്ലം ഓഗസ്റ്റിലെക്കാൾ താഴ്ന്ന നിലയിലായതിനാൽ സൂചിക കുതിച്ചില്ല.

ജൂലൈയിൽ 5.09% ആയിരുന്നു വിലക്കയറ്റത്തോത്. ഭക്ഷ്യോൽപന്നങ്ങൾക്ക് മൊത്തത്തിൽ കഴിഞ്ഞ മാസം 4.04% വിലയിടിവാണ് (2017 ഓഗസ്റ്റിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ‌) ഉണ്ടായത്. പച്ചക്കറി വില 20% കുറഞ്ഞു. ഇന്ധന വിഭാഗം 17.73% വിലക്കയറ്റമാണു നേരിട്ടത്–പാചകവാതകം 46%, ഡീസൽ 20%, പെട്രോൾ 16.30% എന്നിങ്ങനെ.ചില്ലറ വ്യാപാര വില കണക്കിലെടുക്കുമ്പോൾ ഓഗസ്റ്റിൽ 3.69% വിലക്കയറ്റമാണുണ്ടായത്. 10 മാസത്തെ താഴ്ന്ന നിരക്കാണിത്.