Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില്ലറ വ്യാപാര നാണ്യപ്പെരുപ്പം കുറഞ്ഞു

inflation

ന്യൂഡല്‍ഹി ∙ ചില്ലറ വിൽപന അടിസ്ഥാനമായ നാണ്യപ്പെരുപ്പത്തിൽ കുറവ്. ഒൻപതു മാസത്തെ ഏറ്റവും വലിയ കുറവാണു ജൂലൈയിൽ രേഖപ്പെടുത്തിയത്; 4.17%. പച്ചക്കറികളുടെ വിലക്കുറവാണ് ഇതിനു കാരണം. ജൂണിലെ നാണ്യപ്പെരുപ്പ തോതും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പുനർനിർണയിച്ചിട്ടുണ്ട്. നേരത്തേ അഞ്ചു ശതമാനം ആയിരുന്നതു 4.92% ആക്കി.

നാണ്യപ്പെരുപ്പത്തോത് കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് അടുത്ത വായ്പാനയ അവലോകനത്തിൽ പലിശ നിരക്കു വർധിപ്പിക്കാതിരിക്കുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ രണ്ട് അവലോകനങ്ങളിലും ബാങ്ക് റിപ്പോ നിരക്കിൽ കാൽ ശതമാനം വർധന വരുത്തിയിരുന്നു. ഒക്ടോബർ അഞ്ചിനാണു റിസർവ് ബാങ്കിന്റെ അടുത്ത വായ്പാനയ അവലോകനം.