Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായ വളർച്ച 3.2% മാത്രം

industry

ന്യൂഡൽഹി ∙ വ്യാവസായികോൽപാദനം മേയിൽ രേഖപ്പെടുത്തിയത് ഏഴു മാസത്തെ ഏറ്റവും താഴ്ന്ന വളർച്ചാനിരക്ക്. വ്യവസായോൽപാദന സൂചികയിൽ 3.2% കയറ്റം മാത്രമാണു മേയിൽ. ഏപ്രിലിൽ 4.8% വാർഷിക വർധനയാണു രേഖപ്പെടുത്തിയിരുന്നത്. ഏപ്രിൽ–മേയ് കാലയളവിൽ വ്യവസായ ഉൽപാദനം 4.4% വളർന്നിട്ടുണ്ട്.

ഫാക്ടറി ഉൽപാദന രംഗത്ത് 2.8% ആണു മേയിൽ വളർച്ച. വൈദ്യുതോൽപാദനത്തിൽ 4.2% വളർച്ചയാണുള്ളത്. ഖനന മേഖല 5.7% വളർന്നു. ഉപഭോക്തൃ ഉൽപന്ന മേഖല (എ‌ഫ്എംസിജി) 2.6% വളർച്ച മാത്രമേ നേടിയുള്ളൂ.