Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിലിന് ജീവിക്കണം, പക്ഷെ അതിനുമുമ്പ് വൃക്ക മാറ്റിവയ്ക്കണം

jilin-kidney-transplantation

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിൽസയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. വൃക്കമാറ്റി വച്ചാലേ 24കാരനായ യുവാവിന് ജീവിതത്തിലേക്കു തിരിച്ചെത്താനാകൂ. കുമളി തോക്കനാട്ട് എബ്രഹാമിന്റെ മകൻ‍ ജിലിൻ എബ്രഹാം ആണ് ഗുരുതരാവസ്ഥയിൽ എറണാകുളത്ത് സ്വകാര്യശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.

രണ്ടു ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ എബ്രഹാം  വീട് അടക്കം എല്ലാം വിൽപന നടത്തിയാണ് ജിലിന്റെ ചികിത്സ നടത്തിയത്. ഇനി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള 15 ലക്ഷം കൂടി എങ്ങനെ കണ്ടെത്തുമെന്ന് ഇവർക്ക് അറിയില്ല. എത്രയും വേഗം ശസ്ത്രക്രിയ നടത്തുകയും വേണം. ഇപ്പോൾ വള്ളക്കടവിൽ വാടക വീട്ടിലാണ് കഴിയുന്നത്. എബ്രഹാമിന്റെയും മകന്റെയും സംരക്ഷണത്തിനായി നഴ്സായിരുന്ന മാതാവ് സാലിയ്ക്ക് തന്റെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. 

കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി കുമളിയിലെ യുവാക്കൾ ചേർന്ന് ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുണ്ട്. ജിലിന്റെ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തുവാനായി പരിശ്രമിക്കുകയാണ് ഇവരും. ജിലിന്റെ മാതാവ് സാലി എബ്രാഹമിന്റെ പേരിൽ എസ്ബിടി കുമളി ബ്രാഞ്ചിൽ ഒരു അക്കൗണ്ടു തുറന്നിട്ടുണ്ട്

അക്കൗണ്ട് നമ്പർ: 67157152572)

ഐഎഫ്എസ് സി കോഡ് SBTR0000132