Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരകയാതനയുടെ പതിനഞ്ചു വർഷങ്ങൾ

jayakrishnan-karuna-thedi ജയകൃഷ്ണൻ

കോട്ടയം∙ നീണ്ട പതിനഞ്ചു വർഷങ്ങൾ, മേലുകാവ് ഇടമറുക് പൂവേലിൽ ജയകൃഷ്ണൻ(45) തളർന്നു കിടപ്പായിട്ട് ഇത്രയും കാലമായി. വീഴ്ചയിൽ നട്ടെല്ലിനു ക്ഷതമേറ്റു അരയ്ക്കു കീഴ്പോട്ടു തളർന്നു പരസഹായമില്ലാതെ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാതെ നരകയാതന അനുഭവിക്കുകയാണ് ഈ ഗൃഹനാഥൻ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ചികിത്സകളുടെയും കണ്ണീരിന്റെയും എണ്ണിയാലൊടുങ്ങാത്ത ദിനങ്ങൾ. എന്നാൽ അതൊന്നും ജയകൃഷ്ണനെ എഴുന്നേറ്റു നിൽക്കാൻ സഹായകമായില്ല.

അഞ്ചു സെന്റ് ഭൂമിയും കൊച്ചു വീടും, അതിൽ ഭാര്യയും രണ്ടു കുട്ടികളും. ഇതാണ് ഈ മനുഷ്യന്റെ ആയുസ്സിന്റെ സമ്പാദ്യങ്ങൾ. ജയകൃഷ്ണന്റെ വീഴ്ചയോടെ കുടുംബത്തിന്റെ സാമ്പത്തിക നില തകർന്നു. പിന്നീടു ഭാര്യ മിനി കൂലിപ്പണിയെടുത്താണു കുടുംബം പുലർത്തിയത്. മക്കളുടെ പഠനച്ചെലവും  വീട്ടുച്ചെലവുകളും ജയകൃഷ്ണന്റെ ചികിത്സാച്ചലവുകളുമെല്ലാം ആ തുച്ഛമായ വരുമാനത്തെ ആശ്രയിച്ചായിരുന്നു കഴിഞ്ഞു പോന്നത്. നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം സഹായത്തിനുണ്ടായിരുന്നു. എന്നാൽ വിധി പിന്നെയും ഈ കുടുംബത്തെ വേട്ടയാടി. മിനിക്കു ബാധിച്ച ശ്വാസകോശം ചുരുങ്ങുന്ന രോഗത്തിന്റെ രൂപത്തിലായിരുന്നു അത്. ഇപ്പോൾ ജയകൃഷ്ണന്റെ ചികിത്സക്കൊപ്പം മിനിയുടെ ചികിത്സയ്ക്കുമായി പണം കണ്ടെത്താനാകാതെ ഈ കുടുംബം നട്ടം തിരിയുകയാണ്. എണ്ണായിരം രൂപയോളം മാസം രണ്ടു പേരുടെയും ചികിത്സകൾക്കായി വേണം.

നട്ടെല്ലിനു ശസ്ത്രക്രിയ നടത്തിയാൽ ജയകൃഷ്ണന്റെ ആരോഗ്യാവസ്ഥയിൽ പുരോഗതി ഉണ്ടാകുമെന്നു വിദഗ്ധചികിത്സയിൽ വ്യക്തമായി. ഇതിനു ലക്ഷങ്ങൾ ചെലവു വരും. നിത്യവ‍ൃത്തിക്കു പോലും വഴിയില്ലാത്ത ഈ കുടുംബത്തെ സംബന്ധിച്ച് അതൊരു സ്വപ്നം മാത്രമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കാൻ സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ് ഇവർ.

അക്കൗണ്ട് ഡീറ്റെയിൽസ്:

പി.എം.ജയകൃഷ്ണൻ

എസ്ബിടി മേലുകാവു ബ്രാഞ്ച്

അക്കൗണ്ട് നമ്പർ: 67216994013

ഐഎഫ്എസ്‌സി: എസ്ബിടിആർ0000138

ഫോൺ: 8547219846

Your Rating: