Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരത്ത് നല്ല മനസ്സുകളുടെ കാരുണ്യം തേടുന്നു

sarath-vaneeppura

ചങ്ങനാശേരി ∙ ടെംപോയിലിടിച്ചു നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് ടിപ്പറിനടിയിൽപ്പെട്ടു സാരമായി പരുക്കേറ്റ യുവാവ് ജീവിതത്തിലേക്കു തിരിച്ചുവരാൻ സുമനസ്സുകളുടെ കനിവു തേടുന്നു. ചെത്തിപ്പുഴ വാണീപ്പുര ശരത്തി(26)ന്റെ കുടുംബമാണ് നല്ല മനസ്സുകളുടെ കാരുണ്യം കാത്തു കഴിയുന്നത്. ഒക്ടോബർ 12ന് ആണ് ശരത്ത് അപകടത്തിൽപ്പെടുന്നത്. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ അന്നു തന്നെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതാണ്. ഇപ്പോഴും ഇവിടുത്തെ ചികിൽസയിലാണ്.

അച്ഛൻ രാജു അസുഖബാധിതനായി കഴിയുകയാണ്. അമ്മ ശകുന്തള നേരത്തെ വീട്ടുജോലികൾക്കു പോയിരുന്നു. ഇപ്പോൾ ആശുപത്രിയിൽ കൂട്ടിരിക്കുന്നതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. സഹോദരനും ആശുപത്രിയിൽ കൂട്ടിരിക്കേണ്ടതിനാൽ ജോലിക്കു പോകുന്നില്ല. മറ്റൊരു സഹോദരന്റെ പഠനവും പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ്. എട്ടു ലക്ഷം രൂപ മുടക്കി ഉടൻ ഒരു ശസ്ത്രക്രിയ നടത്തേണ്ടതുണ്ട് എന്നാണ് ഡോക്ടർമാർ‌ അറിയിച്ചിട്ടുള്ളത്. എന്നാൽ, ഇതുവരെയുള്ള ചികിൽസച്ചെലവിൽ രണ്ടര ലക്ഷത്തോളം രൂപ ഇനിയും അടയ്ക്കാൻ ബാക്കിയാണ്.

നാട്ടുകാരും ചങ്ങനാശേരി പ്രത്യാശ ടീമുമായി സഹകരിച്ച് ശരത്ത് ജീവൻ രക്ഷാ സമിതി രൂപവൽക്കരിച്ചിട്ടുണ്ട്. ഇതിനായി കഴിഞ്ഞ ദിവസം വാർഡ് കൺവൻഷനും ചേർന്നിരുന്നു. ശരത് ജീവൻ രക്ഷാസമിതിയുടെ പേരിൽ ചെത്തിപ്പുഴ കനറാ ബാങ്കിൽ 3014101085134 നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ് സി കോഡ് – സിഎൻആർബി 0003014. ശരത്തിന്റെ അമ്മയുടെ ഫോൺ– 9747459747