Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങൾ ജീവിച്ചു തുടങ്ങിയിട്ടേയുള്ളു ദുരന്തം വിടാതെ വേട്ടയാടുന്നു

s-sudheesh

ഞങ്ങൾ ജീവിച്ചു തുടങ്ങിയിട്ടേയുള്ളു. അപ്പോഴേക്കും വിധി ക്രൂരമായി വേട്ടയാടുകയാണ്. ഇതു പറയുമ്പോൾ രഞ്‌ജുമോളുടെ കണ്ണുകൾ നിറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ടുവർഷം തികയും മുൻപ് ഇതു രണ്ടാം തവണയാണ് വിധി രഞ്‌ജുമോളെയും ഭർത്താവ് എസ്.സുധീഷിനെയും വേട്ടയാടുന്നത്. കഷ്‌ടകാലം ആദ്യം വൃക്ക രോഗത്തിന്റെ രൂപത്തിലായിരുന്നെങ്കിൽ ഇത്തവണ അപകടത്തിന്റെ രൂപത്തിലാണ്. വൃക്ക തകരാറിലായ രഞ്‌ജുവിന്റെ ചികിത്സയ്‌ക്കും തുടർന്ന് വൃക്ക മാറ്റിവയ്‌ക്കുന്നതിനും ലക്ഷങ്ങൾ ചിലവായി. അതിന്റെ ബാധ്യതകളിൽ നിന്നു മുക്‌തമാകും മുൻപാണ് അപകടം സുധീഷിനെ വേട്ടയാടിയത്.

കോടിമതയിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായ സുധീഷിനെ നിയന്ത്രണം തെറ്റിയെത്തിയ ഒരു കാർ ഇടിച്ചുവീഴ്‌ത്തി. ചികിത്സയ്‌ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിലുമെത്തിച്ചു. ഇടതു കാലിന് ശസത്രക്രിയ നടത്തി. ഇനിയും മറ്റൊരു ഓപ്പറേഷൻ കൂടി നിർദ്ദേശിച്ചിട്ടുണ്ട്. എട്ടു ലക്ഷം രൂപയിലധികം ചികിത്സയ്‌ക്കു വേണ്ടി വരുമെന്നാണ് ആശുപത്രിയിൽ നിന്നറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനുള്ള തുക എങ്ങനെ കണ്ടെത്തും എന്നു തിരിച്ചറിയാനാകാത്ത അവസ്‌ഥയിലാണ് കുടുംബം.

സുധീഷിന്റെയും രഞ്‌ജുമോളുടെയും വിവാഹം കഴിഞ്ഞിട്ടു രണ്ടര വർഷമേ ആയിട്ടുള്ളൂ. വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസമാണ് രഞ്‌ജുവിന്റെ വൃക്ക തകരാറിലായത് അറിയുന്നത്. തുടർന്ന് ചികിത്സ നടത്തി. തിരുവല്ല തിരുമൂലപുരം തേവർമലയിൽ സുധീഷും കുടുംബവും കോട്ടയം മറിയപ്പള്ളി മുട്ടത്ത് വാടകയ്‌ക്കാണ് താമസം.സുധീഷിന്റെ ജോലിയിൽ നിന്നുള്ള വരുമാനമാണ് കുടുംബത്തിന്റെ എക ആശ്രയം. അപകടത്തോടെ അത് നിലച്ച അവസ്‌ഥയിലാണുള്ളത്. കരുണയുള്ളവരുടെ സഹായം മാത്രമാണ് ഇവർക്കിനി ഏക പ്രതീക്ഷ. എസ്‌ബിടി മെഡിക്കൽ കോളജ് ശാഖയിൽ രഞ്‌ജുമോളുടെ പേരിൽ അക്കൗണ്ടുണ്ട്.

RENJUMOL

ACCOUNT NUMBER - 67263242499

IFSC - SBTR0000111

ഫോൺ: 9746771213

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.