മേഘാലയയിൽ 15,000 പേർക്ക് ‘ആദ്യ വോട്ടർ’ മെഡൽ

ഷില്ലോങ്∙ വോട്ടു ചെയ്യാൻ നേരത്തേ എത്തിയ 15,000ൽ അധികം പേർക്കു മേഘാലയയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ ‘ആദ്യ വോട്ടർ’ മെഡൽ. കഴിഞ്ഞദിവസം നിയമസഭാ തിരഞ്ഞെടുപ്പു നടന്ന 59 നിയമസഭാ മണ്ഡലങ്ങളിലെ 3025 പോളിങ് സ്റ്റേഷനുകളിൽ ആദ്യമെത്തിയ അഞ്ചുപേരെ വീതമാണു തിരഞ്ഞെടുത്തത്. കന്നിവോട്ടുകാരാണ് ഇത്തരത്തിൽ എത്തിയവരിലേറെയും. മേഘാലയയിൽ 75% പോളിങ് നടന്നു.