പട്ടേൽ സമുദായ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി

ഉമിയ മാതാ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന രാഹുൽഗാന്ധി.

മെഹ്​സാന (ഗുജറാത്ത്)∙ കോൺഗ്രസ് വൈസ് പ്രസി‍ഡന്റ് രാഹുൽ ഗാന്ധി ഇവിടെ ഉനിജ ടൗണിലെ ഉമിയ മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി. സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

പട്ടേൽ സമുദായക്കാരുടെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണിത്. മെഹ്സാനയിൽ റാലിക്കെത്തിയതായിരുന്നു അദ്ദേഹം. പട്ടേൽ സമുദായക്കാർ ജില്ലയിൽ നിർണായക ശക്തിയാണ്.