Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാമീണ സേവനം: ഡോക്ടർമാർക്ക് പിജി കോഴ്സിനു സംവരണം വരുന്നു

ന്യൂഡൽഹി ∙ കുറഞ്ഞതു മൂന്നു വർഷമെങ്കിലും ഗ്രാമീണ മേഖലയിൽ സേവനം ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്കു ബിരുദാനന്തര ബിരുദ കോഴ്സിന് 50% സീറ്റ് സംവരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നതായി ആരോഗ്യ സഹമന്ത്രി ഭഗൻ സിങ് കുലസ്തെ ലോക്സഭയിൽ അറിയിച്ചു.

ഗ്രാമീണ മേഖലയിൽ സേവനം ചെയ്യാൻ ഡോക്ടർമാരെ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടിയാണിത്. ഇതിനായി മെഡിക്കൽ കൗൺസിൽ ബിൽ ഭേദഗതി ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഈ സംവരണത്തിലൂടെ ബിരുദാനന്തര ബിരുദം നേടുന്നവർ വീണ്ടും മൂന്നു വർഷം കൂടി ഗ്രാമീണ മേഖലയിൽ ജോലിചെയ്യേണ്ടിവരും.

related stories
Your Rating: