Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുകളിൽ പ്രാക്ടീസ്: ഡോക്ടർമാർ വ്യാപാര ലൈസൻസ് എടുക്കണം

doctor-representational-image

തിരുവനന്തപുരം∙ വീടുകളിൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരും വ്യാപാര ലൈസൻസ് എടുക്കണമെന്നു കോർപറേഷൻ. വർഷം 1000 രൂപ ഡോക്ടർമാർ ലൈസൻസ് ഫീസായി നൽകണം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനം ഡോക്ടർമാർക്കു ലൈസൻസ് ഫീസ് ഏർപ്പെടുത്തുന്നത്.

ഓൺലൈനായി ട്യൂഷൻ നൽകുന്നവർക്കും ലൈസൻസ് ഏർപ്പെടുത്തും. ഇതിനെ മൂന്നു തട്ടുകളായി തിരിച്ചിട്ടുണ്ട്. 1000 രൂപ, 750 രൂപ, 500 രൂപ എന്നിങ്ങനെയാണു ഫീസ്. വൈകാതെ ഹോം ട്യൂഷനും ലൈസൻസ് ഫീസ് നടപ്പാക്കും. സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്ന സ്വകാര്യ ഏജൻസികൾക്കും ഫീസ് ഉണ്ട്.

related stories