മാത്യു സാമുവലിന് ഇഡി സമൻസ്

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസ് എംപിമാർ, മന്ത്രിമാർ തുടങ്ങിയവർ അഴിമതിപ്പണം പറ്റുന്നതിന്റെ വിവരങ്ങൾ ചിത്രങ്ങൾ സഹിതം പുറത്തുകൊണ്ടുവന്ന നാരദ ന്യൂസിന്റെ സിഇഒ മാത്യു സാമുവലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ്.

പണം തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഈ മാസം 18നു മാത്യു നേരിട്ടോ പ്രതിനിധി മുഖേനയോ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്നാണു നോട്ടിസ്. മാത്യു സാമുവലിന്റെയും ചാനലിന്റെയും കഴിഞ്ഞ മൂന്നുവർഷത്തെ ആദായനികുതി രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.