Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിഹാർ ജയിലിൽ ചൗട്ടാലയ്ക്ക് പരീക്ഷാ വിജയം

PTI10_6_2014_000090B

ന്യൂഡൽഹി∙ മുടങ്ങിയ സ്കൂൾ വിദ്യാഭ്യാസം 82–ാം വയസ്സിൽ ജയിൽവാസത്തിനിടെ തിരിച്ചുപിടിച്ച് മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല.

അധ്യാപക നിയമനക്കേസിൽ നാലു വർഷമായി തിഹാർ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവ് ഹയർ സെക്കൻഡറി പരീക്ഷയിൽ എ ഗ്രേഡോടെയാണു ജയം നേടിയത്. ഇനി ലക്ഷ്യം ബിരുദപഠനം.

ചൗട്ടാലയുടെ സ്കൂൾ പഠനകാലത്താണു പിതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ദേവിലാൽ കർഷകസമരത്തിൽ ജയിലിലായത്. ഇതോടെ, ചൗട്ടാലയ്ക്കു വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു.