മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്കു വീണ് ഒൻപതു പേർ മരിച്ചു

മുംബൈ ∙ മറാഠ്‌വാഡയിലെ ലാത്തൂരിലേക്ക് മുംബൈയിൽ നിന്നു പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞ് ഒൻപതു പേർ മരിച്ചു. 27 പേർക്കു പരുക്കേറ്റു. ബീഡ് ജില്ലയിലെ ധനോറ ഗ്രാമത്തിൽ ഇന്നലെ പുലർച്ചെയാണ് അപകടം.

അമിത വേഗമാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. ലാത്തൂർ, ബീഡ് ജില്ലകളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടവരിലേറെയും.