പയ്യന്നൂർ ദേശീയപാതയില്‍ വാഹനാപകടം; പരുക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

nazar
SHARE

പയ്യന്നൂർ ∙ ദേശീയപാതയില്‍ കണ്ടോത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ  മട്ടന്നൂർ ശിവപുരം സ്വദേശി സി.ടി.നാസർ (33) മരിച്ചു. 10ന് രാവിലെയാണു നാസർ ഓടിച്ച ഓട്ടോയിൽ കാറിടിച്ച് അപകടമുണ്ടായത്. നാസർ അടക്കം മൂന്നു പേർക്കാണു പരുക്കേറ്റത്.

വെള്ളൂര്‍ സ്വദേശി രാഘവന്‍(62), നാസറിന്റെ  മകന്‍ ഷാനിദ് (11) എന്നിവരാണു പരുക്കേറ്റ മറ്റുള്ളവർ. ഗുരുതര പരുക്കേറ്റ രാഘവൻ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പയ്യന്നൂര്‍ ഭാഗത്തേക്കു വരികയായിരുന്ന ഓട്ടോയില്‍ വെള്ളൂരിൽ നിന്നാണു രാഘവന്‍ കയറിയത്. ഇടിയിൽ തകര്‍ന്ന ഓട്ടോ റോഡിനു പുറത്തേക്കു തെറിച്ചു. ഓടിക്കൂടിയ നാട്ടുകാരാണു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സാജിദയാണു നാസറിന്റെ ഭാര്യ. ഷമ്മാസും ഷാനിദും മക്കളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA