ഫെയ്സ്ബുക്കിൽ ഇന്ത്യ നമ്പർ 1

വാഷിങ്ടൻ ∙ ഫെയ്സ്ബുക്കിൽ ഇന്ത്യൻ ആധിപത്യം. 24.1 കോടി ഇന്ത്യക്കാരാണു ഫെയ്സ്ബുക്കിലുള്ളത്. 24 കോടി ആളുകളുള്ള യുഎസിനെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനം നേടിയത്. 

 200 കോടി സജീവാംഗങ്ങളാണു ഫെയ്സ്ബുക്കിലുള്ളത്.  സമൂഹമാധ്യമങ്ങളിൽ 150 കോടി ഉപയോക്താക്കളുള്ള യൂട്യൂബാണ് രണ്ടാം സ്ഥാനത്ത്.  

എണ്ണത്തിൽ ഒന്നാമതാണെങ്കിലും ശതമാനക്കണക്കിൽ ഇന്ത്യ പിന്നിലാണ്. ഇന്ത്യൻ ജനസംഖ്യയുടെ 19% ആണു ഫെയ്സ്ബുക്കിലുള്ളതെങ്കിൽ യുഎസിലെ 73% പേരും മുഖപുസ്തകത്തിൽ സജീവമാണ്.