പ്രധാനമന്ത്രിയുടെ വസതിയിൽ ബോംബ് ഭീഷണി

ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ വസതി, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ, ബംഗ്ലാ സാഹിബ് ഗുരുദ്വാര എന്നിവ ബോംബ് വച്ചു തകർക്കുമെന്ന ഭീഷണി ഫോൺ സന്ദേശം ഡൽഹി പൊലീസിനെ വലച്ചു.

രാവിലെ 8.30നാണു ഫോൺ വന്നത്. ഈ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ സംശയിക്കത്തക്കതായ വസ്തുക്കൾ കണ്ടെത്തിയില്ല.