ന്യൂഡൽഹി ∙ മാധ്യമപ്രവർത്തകൻ രാജ്ദേവ് രഞ്ജനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ആർജെഡി നേതാവും മുൻ എംപിയുമായ ഷഹാബുദീനു സിബിഐ കുറ്റപത്രം നൽകി. കൊലക്കേസിൽ ബിഹാർ പൊലീസ് ആറുപേരെ പിടികൂടിയിരുന്നു.
കേസന്വേഷണം സിബിഐയ്ക്കു കൈമാറിയശേഷം മുസാഫർപുർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ തന്നെയാണു ഷഹാബുദീനെയും പ്രതിചേർത്തിട്ടുള്ളത്. മറ്റൊരു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഷഹാബുദീൻ ഇപ്പോൾ തിഹാർ ജയിലിലാണ്.