മുകുൾ റോയി രാജിവച്ചു

കൊൽക്കത്ത ∙തൃണമൂൽ കോൺഗ്രസ് (ടിഎംസി) വിമത നേതാവ് മുകുൾ റോയി പാർട്ടി വിട്ടു. രാജ്യസഭാംഗത്വവും രാജിവച്ചു. ദുഃഖത്തോടെയാണ് എംപി സ്ഥാനം ഒഴിയുന്നതെന്നു രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ സന്ദർശിച്ച റോയി പറഞ്ഞു. ‘എല്ലാവരെയും സഖാക്കളായി കാണണം, വീട്ടുജോലിക്കാരായല്ല കാണേണ്ടത്’– ടിഎംസി അധ്യക്ഷ മമത ബാനർജിക്കു നേരെ ഒളിയമ്പെയ്ത് അദ്ദേഹം പറഞ്ഞു. മമത ബാനർജിക്കൊപ്പം ടിഎംസി രൂപീകരിച്ച റോയി തുടക്കക്കാലത്തു പാർട്ടിയിലെ രണ്ടാമനായിരുന്നു. അദ്ദേഹം ബിജെപിയിൽ ചേരുമെന്നാണു സൂചന.