മോദിയും ചാൾസ് രാജകുമാരനും ചർച്ച നടത്തി

ന്യൂഡൽഹി ∙ ഇന്ത്യയും ബ്രിട്ടനുമായുള്ള ഉഭയകക്ഷി, ബിസിനസ് ബന്ധങ്ങൾ ശക്‌തിപ്പെടുത്തുന്നതിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചാൾസ് രാജകുമാരനും ചർച്ച നടത്തി. അടുത്ത വർഷം ബ്രിട്ടനിൽ നടക്കുന്ന കോമൺവെൽത്ത് രാജ്യത്തലവൻമാരുടെ ഉച്ചകോടിക്കു പ്രധാനമന്ത്രിയെ ക്ഷണിക്കാനാണു ചാൾസ് രാജകുമാരനും ഭാര്യ കോൺവാൾ പ്രഭ്വി കാമിലയും എത്തിയത്. ഇരുവർക്കും പ്രധാനമന്ത്രി അത്താഴവിരുന്നു നൽകി.