യശ്വന്ത് സിൻഹ സമരം അവസാനിപ്പിച്ചു

അകോള (മഹാരാഷ്ട്ര) ∙ കർഷക പ്രശ്‌നങ്ങൾ ഉന്നയിച്ച് വിദർഭയിലെ അകോളയിൽ മൂന്നു ദിവസമായി തുടർന്ന സമരം മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ അവസാനിപ്പിച്ചു. പൊലീസ് ഗ്രൗണ്ടിൽ കുത്തിയിരുപ്പു സമരം തുടർന്ന സിൻഹയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഫോണിൽ വിളിച്ച് അനുനയിപ്പിക്കുകയായിരുന്നു.