ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മോദിയുടെ ചർച്ച

തെക്കൻപുർ (മധ്യപ്രദേശ് )∙ രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും അതു കൂടുതൽ ശക്തിപ്പെടുത്താൻ എടുക്കേണ്ട നടപടികളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ബിഎസ്എഫ് അക്കാദമിയിൽ നടക്കുന്ന ഡിജിപി, ഐജിപിമാരുടെ ത്രിദിന സമ്മേളനത്തിൽ സംബന്ധിച്ച മോദി ഇന്നലെ ഏറെക്കുറെ ഒരു ദിവസം മുഴുവൻ അവരുമായി ചെലവഴിച്ചു.

നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അർഥപൂർണമായ ചർച്ച നടത്താൻ കഴിഞ്ഞതായി പ്രധാനമന്ത്രി തുടർന്നു ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. ജമ്മു കശ്മീർ, നക്സൽപ്രവർത്തനങ്ങൾ ശക്തമായ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷാ ഏർപ്പാടുകളെക്കുറിച്ചു പ്രത്യേക ചർച്ചകളും നടന്നു. രാജ്യത്തെ ഇരുന്നൂറ്റമ്പതോളം പൊലീസ് ഉദ്യോഗസ്ഥരാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.