ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിയ പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് റദ്ദാക്കുന്നു

ന്യൂഡൽഹി∙ ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിനടക്കുന്ന പത്തു പ്രവാസി ഇന്ത്യക്കാർക്കെതിരെ നടപടി വരുന്നു. ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്പോർട്ടുകൾ റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാൻ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനമായി. മുങ്ങിയ ഭർത്താക്കന്മാർക്കെതിരെ തിരച്ചിൽ സർക്കുലർ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നൽകി ഇത്തരം കേസുകളിൽ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്തും.