Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികൾക്കെതിരെ നടപടി; ബിൽ അടുത്ത സമ്മേളനത്തിൽ

sushama-swaraj

ഹൈദരാബാദ് ∙ ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടി വ്യവസ്ഥ ചെയ്യുന്ന ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇത്തരക്കാരായ 25 പേരുടെ പാസ്പോർട്ട് ഇതിനകം റദ്ദാക്കി.

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയതായിരുന്നു സുഷമ. ഭാര്യയെ ഉപേക്ഷിക്കുകയോ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളെ അറസ്റ്റ് ചെയ്യാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ട ഏതാനും സ്ത്രീകൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

നിയമപരവും സാമ്പത്തികവുമായ സഹായം നൽകാൻ നടപടി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ മറുപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കഴിഞ്ഞ 13ന് കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചു.