ഞാൻ സാധാരണ മനുഷ്യൻ: മോദി

ന്യൂഡൽഹി ∙ ലോകനേതാക്കളെ ആലിംഗനം ചെയ്യുന്ന തന്റെ ശൈലിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘‘എനിക്കു പ്രോട്ടോക്കോൾ അറിഞ്ഞുകൂടാ. കാരണം, ഞാൻ ഒരു സാധാരണ മനുഷ്യനാണ്. ഈ സാധാരണക്കാരന്റെ ആർജവം ലോകം ഇഷ്ടപ്പെടുന്നു.’’ – ലോകനേതാക്കൾക്കു ഹസ്തദാനം നൽകുന്നതാണ് അംഗീകൃത രീതിയെന്നു തനിക്കറിയാമെന്നും, എന്നാൽ ഈ ശൈലി തന്റെ കരുത്താണെന്നും ടിവി അഭിമുഖത്തിൽ മോദി പറഞ്ഞു. മോദിയുടെ ആലിംഗന ശൈലിയെ കഴിഞ്ഞ ദിവസം കോൺഗ്രസ് പരിഹസിച്ചിരുന്നു.