ന്യൂഡൽഹി ∙ കാലാവസ്ഥാ വ്യതിയാനത്തോടു പോരാടാനുള്ള മാർഗങ്ങൾ വേദങ്ങളിൽ തിരയണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യാന്തര സൗരോർജ സഖ്യത്തിന്റെ (സോളർ അലയൻസ്) ആദ്യ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിനു വർഷങ്ങളായി വേദങ്ങൾ സൂര്യനെ പ്രപഞ്ചത്തിന്റെ ആത്മാവും ജീവന്റെ സംരക്ഷകനുമായാണു കണ്ടിരുന്നത്. പുരാതനവും സമഗ്രവുമായ തത്വസംഹിതകളിൽ കാലാവസ്ഥാ വ്യതിയാനം മറികടക്കാനുള്ള പാഠങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗരോർജത്തിന്റെ ഉപയോഗം കൂട്ടണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.