കർണാടകയിൽ ബിജെപിക്കെതിരെ കാവിമുന്നണി

ബെംഗളൂരു∙ തീരദേശ കർണാടകയിൽ ബിജെപിക്കെതിരെ ഹൈന്ദവ സംഘടനകളുടെ ബദൽ മുന്നണി. ശിവസേന, ശ്രീരാമസേന, അഖില ഭാരത ഹിന്ദു മഹാസഭ (എബിഎച്ച്എം), സനാതന ഹിന്ദു ജനജാഗൃതി സമിതി, സമ്പൂർണ ഭാരത് ക്രാന്തി പാർട്ടി എന്നിവയാണ് ‘കാവി മുന്നണി’ രൂപീകരിച്ച് തൊണ്ണൂറോളം മണ്ഡലങ്ങളിൽ മൽസരിക്കുക. കർണാടകയിൽ ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് നീക്കം. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ പിന്തുണയും തേടിയിട്ടുണ്ട്.  

അതിനിടെ, ബിജെപി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മുൻമന്ത്രി രേവുനായിക് ബെലമഗിയും മുൻ എംഎൽഎ ബേലൂർ ഗോപാലകൃഷ്ണയും പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പയ്ക്കെതിരെ രൂക്ഷ വിമർശനമാണ് രേവുനായിക് ബെലമഗി ഉന്നയിച്ചത്.