Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രത്യാക്രമണം: പാക്കിസ്ഥാന്റെ നാലു സൈനികരെ വധിച്ചു

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ഇന്ത്യയുടെ ചുട്ട മറുപടി. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിൽ ഇന്ത്യ നടത്തിയ പീരങ്കിയാക്രമണത്തിൽ നാലു പാക്ക് സൈനികർ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ മൂന്നു സൈനിക പോസ്റ്റുകളും ഇന്ത്യ തകർത്തു.

തിങ്കളാഴ്ച വൈകിട്ടു വെടിനിർത്തൽ വ്യവസ്ഥ ലംഘിച്ചു നിയന്ത്രണ രേഖയിലെ ഇന്ത്യൻ ഗ്രാമങ്ങൾക്കു നേരെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിനു പിന്നാലെയായിരുന്നു പ്രത്യാക്രമണം. എന്നാൽ സൈനികർ കൊല്ലപ്പെട്ടതായി പാക്ക് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലുമായി ഈ വർഷം പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 16 സൈനികരുൾപ്പെടെ 30 ഇന്ത്യക്കാരാണു കൊല്ലപ്പെട്ടത്.