Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3687 കോടി രൂപയ്ക്ക് ആയുധം വാങ്ങും

Indian Army

ന്യൂഡൽഹി ∙ സേനയുടെ ആയുധക്കരുത്തിനു മൂർച്ച നൽകി 3687 കോടി രൂപയ്ക്ക് അത്യാധുനിക തോക്കുകളും നാഗ് മിസൈലുകളും വാങ്ങാനുള്ള പദ്ധതിക്കു പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി.

കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ആയുധങ്ങൾ വാങ്ങുന്നതിനു പച്ചക്കൊടി കാട്ടിയത്. 3000 കോടി രൂപയ്ക്കുള്ള യുഎസ് നിർമിത തോക്കുകൾ നാവികസേനയ്ക്കു ലഭ്യമാക്കും. രാജ്യത്തിന്റെ യുദ്ധക്കപ്പലുകളിൽ ഇവ സ്ഥാപിക്കും. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച നാഗ് മിസൈലുകൾ കരസേനയ്ക്കു നൽകും.