Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണ്ടത് 1079 ജഡ്ജിമാർ; കുറവ് 410

Court

ന്യൂഡൽഹി ∙ രാജ്യത്തെ ഹൈക്കോടതികളിൽ ജഡ്ജിമാരുടെ ഒഴിവ് 40 ശതമാനത്തോളം. സ്ഥിരം, അഡീഷനൽ ജഡ്ജിമാരായി 1079 പേർ വേണ്ടിടത്ത് 410 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഒൻപതു ഹൈക്കോടതികൾക്കു നേതൃത്വം നൽകുന്നത് ആക്ടിങ് ചീഫ് ജസ്റ്റിസുമാർ. സുപ്രീം കോടതിയിൽ 31 ജഡ്ജിമാർ വേണ്ട സ്ഥാനത്ത് 24 പേരേയുള്ളൂ.

കേരള ഹൈക്കോടതിയിലെ ഒഴിവുകൾ 10 – സ്ഥിരം ജഡ്ജിയുടെ ഒഴിവ് ഒന്ന്, അഡീഷനൽ ജഡ്ജിമാരുടേത് ഒൻപത്. അലഹാബാദ് (60), കൽക്കട്ട (39), പഞ്ചാബ്–ഹരിയാന (35), കർണാടക (32), തെലങ്കാന–ആന്ധ്ര (31) ഹൈക്കോടതികളിലാണു കൂടുതൽ ഒഴിവുകൾ. തെലങ്കാന–ആന്ധ്ര, ബോംബെ, കൽക്കട്ട, ഡൽഹി, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ, ജാർഖണ്ഡ്, മണിപ്പുർ, മേഘാലയ ഹൈ‌ക്കോടതികളാണ് ആക്ടിങ് ചീഫ് ജസ്റ്റിസിനു കീഴിലുള്ളത്.