നളിനിയുടെ ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും

ചെന്നൈ ∙ തന്നെ മോചിപ്പിക്കണമെന്ന അപേക്ഷയുമായി, രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 

സമാന ആവശ്യത്തിൽ നളിനിയുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നു കാട്ടി അപേക്ഷ തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.