Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് വധം: പ്രതികളെ വിടാൻ ശുപാർശ

INDIA-COURT-GANDHI

ചെന്നൈ ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ഉടൻ വിട്ടയയ്ക്കണമെന്നു ഗവർണറോട് ശുപാർശ ചെയ്യുന്ന പ്രമേയം തമിഴ്നാട് മന്ത്രിസഭ പാസാക്കി. പ്രതികളിലൊരാളായ പേരറിവാളന്റെ ദയാഹർജി പരിഗണിക്കണമെന്നു സുപ്രീം കോടതി ഗവർണറോടു നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെ, മറ്റ് ഏഴു പ്രതികളും നേരത്തേ ദയാഹർജി നൽകിയിട്ടുണ്ടെന്നും എല്ലാവരെയും മോചിപ്പിക്കണമെന്നും  സർക്കാർ ശുപാർശ ചെയ്യുകയായിരുന്നു.

സുപ്രീം കോടതി നിർദേശമുള്ളതിനാൽ  ഗവർണറുടെ  തീരുമാനം ഉടൻ ഉണ്ടാകുമെന്നാണു പ്രതീക്ഷ. ശുപാർശ, ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക്  അയയ്ക്കാനും സാധ്യതയുണ്ട്. പേരറിവാളൻ, ശാന്തൻ, മുരുകൻ, നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നീ പ്രതികളെല്ലാം 25 വർഷമായി ജയിലിലാണ്.  ഭരണ ഘടനയുടെ 161-ാം വകുപ്പ് പ്രകാരം ഇവരെ വിട്ടയയ്ക്കണമെന്നാണു മന്ത്രിസഭാ ശുപാർശ.