Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് ഗാന്ധിക്ക് ശ്രദ്ധാഞ്ജലി

tribute to Rajiv Gandhi

ന്യൂഡൽഹി∙ രാജീവ് ഗാന്ധിയുടെ 74–ാം ജന്മവാർഷികാചരണത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ. രാജീവ് ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന വീർഭൂമിയിൽ പുഷ്പചക്രം അർപ്പിക്കാൻ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി ഒട്ടേറെപ്പേരെത്തി.

രാജ്യത്തിനായി രാജീവ് ഗാന്ധി നടത്തിയ പരിശ്രമങ്ങളെ ഓർമിക്കുന്നുവെന്നും പിറന്നാൾ ദിനത്തിൽ ശ്രദ്ധാ‍ഞ്ജലി അർപ്പിക്കുന്നതായും ട്വിറ്ററിൽ നരേന്ദ്ര മോദി കുറിച്ചു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കാലത്തെക്കുറിച്ച് ഓർക്കുന്നുവെന്നു രാഹുൽ ട്വീറ്റ് ചെയ്തു. രാജീവിന്റെ ജന്മദിനം സദ്‌ഭാവന ദിവസമായാണ് കോൺഗ്രസ് ആചരിക്കുന്നത്.