Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് വധക്കേസ്: ഗവർണറെ കണ്ട് പേരറിവാളന്റെ അമ്മ

ചെന്നൈ ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ തമിഴ്നാട് മന്ത്രിസഭയുടെ ശുപാർശ അംഗീകരിച്ച് ഉടൻ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതികളിലൊരാളായ പേരറിവാളന്റെ അമ്മ അർപുതാമ്മാൾ ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കണ്ടു. കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ രാജീവ് ഗാന്ധി വധക്കേസ് അന്വേഷണത്തിൽ ഗുരുതര പിഴവുകളുണ്ടായെന്നു സുപ്രീം കോടതി മുൻ ജഡ്ജി, ജസ്റ്റിസ് കെ.ടി.തോമസിന്റെ പരാമർശമടങ്ങിയ റിപ്പോർട്ടുകൾ, മാസങ്ങൾക്കു മുൻപ് പേരറിവാളൻ പരോളിലിറങ്ങിയപ്പോഴുള്ള വിഡിയോ ദൃശ്യങ്ങൾ തുടങ്ങിയവ അർപുതാമ്മാൾ ഗവർണർക്കു നൽകി. പേരറിവാളനു പുറമേ, ശ്രീഗരൻ എന്ന മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട് പയസ്, രവിചന്ദ്രൻ, നളിനി എന്നിവരാണു കേസിൽ ശിക്ഷ അനുഭവിക്കുന്നത്.