എൽജെഡി: ശരദ് യാദവിന്റെ പുതിയ പാർട്ടി

ശരദ് യാദവ്

ന്യൂഡൽ‌ഹി ∙ ജനതാദൾ–യുവിലെ പിളർപ്പിനെ തുടർന്ന് ശരദ് യാദവ് രൂപംനൽകുന്ന ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) നാളെ ഔപചാരികമായി നിലവിൽ വരും. തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ 8000 പ്രവർത്തർ പങ്കെടുക്കും. രാജസ്ഥാൻ മുൻമന്ത്രി ഫത്തെ സിങ് ആണു പ്രസിഡന്റ്. ശരദ് യാദവ് പാർട്ടിയുടെ മാർഗദർശി ആയിരിക്കും.