മോദിയുടെ പ്രസംഗം രാജസ്ഥാനിലെ ഐഎഎസുകാരെയും വായിപ്പിക്കാൻ പദ്ധതി

ജയ്പുർ ∙ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ സദ്ഭരണത്തെക്കുറിച്ചുള്ള പ്രസംഗങ്ങൾ രാജസ്ഥാനിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ പഠിക്കണമെന്നു നിർദേശം. പ്രസംഗങ്ങൾ സമാഹരിച്ച ‘ചിന്തൻ ശിവിർ’ എന്ന പുസ്തകം സംസ്ഥാനത്തെ എല്ലാ ഐഎഎസ് ഉദ്യോഗസ്ഥർക്കും എത്തിച്ചുകൊടുക്കാനാണു പരിപാടി. ഗുജറാത്ത് ചീഫ് സെക്രട്ടറി രാജസ്ഥാൻ ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തതാണു പുസ്തകം. ഐഎഎസുകാരെ വായിപ്പിക്കാനുള്ള അ

നുമതി തേടി സർക്കാരിനു സമർപ്പിച്ചിരിക്കുകയാണ് പുസ്തകം. സർക്കാർ അനുമതി നൽകിയാലുടൻ പുസ്തകം ഐഎഎസുകാരുടെ കയ്യിലെത്തും.