കേന്ദ്ര മന്ത്രിമാരും അമിത് ഷായും ആർഎസ്‌എസുമായി ചർച്ച നടത്തി

ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാർ നാലു വർഷം പൂർത്തിയാക്കിയതിനെത്തുടർന്നു ബിജെപി അധ്യക്ഷൻ അമിത് ഷായും ആറു കാബിനറ്റ് മന്ത്രിമാരും ആർഎസ്എസിന്റെ ഉന്നതനേതാക്കളെ കണ്ട് വിദ്യാഭ്യാസ നയം ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് വിശദമായ ആശയ വിനിമയം നടത്തി.

ആർഎസ്എസിന്റെയും പോഷകസംഘടനകളുടെയും നേതാക്കളും കേന്ദ്ര സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചയിൽ ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാർ ഓരോ വകുപ്പിന്റേയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ ആർഎസ്എസ് നേതാക്കളോട് വിശദീകരിച്ചു. ചർച്ചകളും അവലോകനങ്ങളും രണ്ടുദിവസം കൂടി തുടരും.