ഗൗരിയെയും കൽബുറഗിയെയും വധിച്ചത് ഒരേ തോക്കു കൊണ്ട്

ബെംഗളൂരു∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെയും പുരോഗമന സാഹിത്യകാരൻ ഡോ.എം.എം.കൽബുറഗിയെയും കൊലപ്പെടുത്താൻ ഉപയോഗിച്ചത് ഒരേ തോക്ക് ആണെന്നു ഫൊറൻസിക് റിപ്പോർട്ട്. ഗൗരിവധക്കേസിൽ കഴിഞ്ഞ 30നു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.