രാഹുലിന് പിറന്നാൾ ആശംസയുമായി മോദി, മമത

രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ പിറന്നാൾ ദിനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. രാഹുലിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്നു പറഞ്ഞായിരുന്നു ട്വിറ്ററിലൂടെ മോദിയുടെ ആശംസ. മമതയും ട്വിറ്ററിൽ ആശംസ നേർന്നു. രാഹുലിന്റെ നാൽപത്തിയെട്ടാം പിറന്നാളായിരുന്നു ഇന്നലെ. രാജ്യത്തും വിദേശത്തും നിന്നു ലഭിച്ച ആശംസകൾക്കു നന്ദി അറിയിച്ച രാഹുൽ, അനുഗ്രഹങ്ങളും പ്രാർഥനകളുമാണു തന്റെ ശക്തിയെന്നും കൂട്ടിച്ചേർത്തു. പാർട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ നേതാക്കളും പ്രവർത്തകരും ആശംസകൾ നേരാനെത്തി.