Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് മോദിയെ വിട്ടുകിട്ടാൻ അപേക്ഷ

Nirav-Modi-2

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു വായ്പാത്തട്ടിപ്പ് നടത്തി നാടുവിട്ട് രാജ്യങ്ങൾ മാറി മാറി സഞ്ചരിക്കുന്ന വജ്രവ്യാപാരി നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. കുറ്റവാളി കൈമാറ്റ കരാർ പ്രകാരം യുകെ, ബെൽജിയം തുടങ്ങിയ ഏതാനും രാജ്യങ്ങളിൽ നിന്നു ഇയാളെ വിട്ടുകിട്ടുന്നതിനാണ് അപേക്ഷ നൽകിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇയാൾക്കെതിരെ പുതിയൊരു കേസ് കൂടി എടുത്തിരുന്നു.