ആർഎസ്എസ് സമ്മേളനം തുടങ്ങി; രാഷ്ട്രീയം ചർച്ചയിലില്ല

രാജ്കോട്ട് (ഗുജറാത്ത്)∙ ആർഎസ്എസ് ഭാരവാഹികളുടെ ത്രിദിന വാർഷിക സമ്മേളനത്തിനു സോമനാഥ് നഗരത്തിൽ തുടക്കമായി. സർസംഘ്ചാലക് മോഹൻ ഭഗവത്, ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി തുടങ്ങിയ നേതാക്കൾക്കു പുറമെ 200 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

സംഘടനാ കാര്യങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതെന്നും രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും വക്താവ് വിജയ് താക്കർ പറഞ്ഞു.