Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനക്കാർക്ക് രണ്ട് കുട്ടികൾ; വ്യവസ്ഥ രാജസ്ഥാൻ നീക്കി

ജയ്പുർ ∙ രാജസ്ഥാനിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് രണ്ടു കുട്ടികളിൽ കൂടുതൽ പാടില്ല എന്ന വ്യവസ്ഥയിൽ സർക്കാർ ഇളവു വരുത്തി. മൂന്നാമത്തെ കുട്ടി ജനിച്ചാൽ ഉടൻ ഉദ്യോഗസ്ഥനു നിർബന്ധിത വിരമിക്കൽ നൽകുമെന്ന വ്യവസ്ഥ പിൻവലിച്ചു. 1996ലെ രാജസ്ഥാൻ സിവിൽ സർവീസസ് (പെൻഷൻ) നിയമത്തിൽനിന്ന് ഈ വ്യവസ്ഥ എടുത്തുകളയാൻ മന്ത്രിസഭ തീരുമാനിച്ചതിനെ തുടർന്നാണ് ഇത്.