Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന് ഇന്ത്യയുടെ ക്ഷണം; തീരുമാനം പിന്നീടെന്ന് വൈറ്റ് ഹൗസ്

modi-trump

വാഷിങ്ടൻ∙ അടുത്ത റിപ്പബ്ലിക് ദിന പരേഡിനു മുഖ്യാതിഥിയാകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇന്ത്യയുടെ ക്ഷണം ലഭിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്നു വൈറ്റ് ഹൗസ്. അടുത്ത മാസം നടക്കുന്ന ഇന്ത്യ–യുഎസ് ദ്വിതല (ടു പ്ലസ് ടു) ചർച്ചയിൽ ട്രംപിന്റെ ഇന്ത്യാ സന്ദർശനവും വിഷയമാകുമെന്നു പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരാണ് അടുത്തമാസം സുഷമ സ്വരാജും നിർമല സീതാരാമനുമായി ചർച്ച നടത്തുന്നത്. 2015ൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥി.