കാലാവസ്ഥ: മാനസസരോവർ തീർഥാടകർ കുടുങ്ങി

കഠ്മണ്ഡു∙ കൈലാസ് – മാനസസരോവർ തീർഥാടനം കഴിഞ്ഞു ടിബറ്റിൽനിന്നു മടങ്ങുകയായിരുന്ന 200 പേർ മോശം കാലാവസ്ഥമൂലം നേപ്പാളിലെ ഹംല ജില്ലയിൽ കുടുങ്ങി. 150 പേർ സിമികോട്ടിലും 50 പേർ ഹിൽസയിലുമാണുള്ളത്. കാലാവസ്ഥ മെച്ചമാകാതെ അവരെ വിമാനമാർഗം അവിടെനിന്നു മാറ്റാനാവില്ല. തീർഥാടകരും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.