Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ ബിജെപി എംഎൽഎയ്ക്ക് കല്ലേറിൽ പരുക്ക്

മഥുര (യുപി)∙ ബിജെപി എംഎൽഎ പൂരൻ പ്രകാശിനു കല്ലേറിൽ പരുക്കേറ്റു. ജമുനാപുർ മേഖലയിലൂടെ കാറിൽ പോകുമ്പോൾ ഒരു സംഘമാളുകൾ കല്ലെറിയുകയായിരുന്നു. കാറിന്റെ ചില്ലുകൾ തകർന്നു. കാർ നിർത്താതെ വേഗം ജനവാസ മേഖലയിലേക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും മൂന്നാം തവണയാണ് തനിക്കെതിരെ കല്ലേറുണ്ടായതെന്നും എംഎൽഎ അറിയിച്ചു. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷിക്കുന്നു.