മോദിയുടെ ‘സ്വാതന്ത്ര്യദിനപ്രസംഗം’ തയാറാക്കുന്നത് മന്ത്രിസംഘം

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ആകർഷകമാക്കാൻ മുതിർന്ന മന്ത്രിമാരുടെ സംഘം തിരക്കിട്ട ജോലിയിൽ. വിവിധ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി പ്രസംഗം വൈവിധ്യമുള്ളതാക്കുകയാണു ദൗത്യം. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ സുഷമ സ്വരാജ്, നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ എന്നിവരാണു സംഘത്തിൽ. 

കാബിനറ്റ് സെക്രട്ടേറിയറ്റാണു പതിവായി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം തയാറാക്കുക. നേട്ടങ്ങൾ വിളംബരം ചെയ്യുന്ന ഈ രീതി മാറ്റുകയാണു ലക്ഷ്യം. മൊബൈൽ ആപ് വഴിയും സർക്കാർ പോർട്ടൽ വഴിയും പൊതുജനങ്ങളിൽ നിന്ന് ആശയങ്ങൾ തേടുന്ന രീതിയും ആശ്രയിക്കുന്നുണ്ട്. 

സ്വച്ഛ് ഭാരത് അടക്കം പല വികസന പദ്ധതികളും മോദി പ്രഖ്യാപിച്ചതു സ്വതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു.