ജാർഖണ്ഡ് മുഖ്യന്റെ ചൈന സന്ദർശനം വിവാദത്തിൽ

രഘുബർദാസ്

റാഞ്ചി ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ചൈനീസ് ബന്ധമുണ്ടെന്നു ബിജെപി ആരോപിക്കുന്നതിനിടെ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർദാസും മൂന്നു മന്ത്രിമാരും അഞ്ചുദിവസത്തെ ചൈന സന്ദർശനത്തിനു പുറപ്പെട്ടത് വിവാദമായി. സംസ്ഥാനത്തേക്കു വ്യവസായികളെയും സംരംഭകരെയും ക്ഷണിക്കാനും ചൈനീസ് മാതൃകയിലുള്ള വികസന പരിപാടികൾ മനസ്സിലാക്കാനുമാണു സംഘം പോയത്.