ഗൗരി വധം: ഒരാൾ കൂടി അറസ്റ്റിൽ

ബെംഗളൂരു ∙ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടെന്നു സംശയിക്കുന്ന മഹാരാഷ്ട്ര സ്വദേശി സുധാൻവ ഗോന്ധലേക്കറെ (39) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. 

സുധാൻവ ഉൾപ്പെടെ അഞ്ചുപേരെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന കഴിഞ്ഞമാസം കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ ഗൗരി ലങ്കേഷ് വധവുമായി ബന്ധമുണ്ടെന്നു സൂചന ലഭിച്ചതോടെയാണ് അറസ്റ്റ്. ഇയാളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.